സെന്റ് കിറ്റിസ്: ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. ദക്ഷിണാഫ്രിക്കയെ 36 റണ്‍സിന് കീഴടക്കി ഓസ്ട്രേലിയ. കഴിഞ്ഞ കളിയില്‍ ഇതേ എതിരാളികളോട് തോറ്റതിന് മറുപടിയായി ജയം. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (109) തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസീസിന് ജയമൊരുക്കിയത്. സ്കോര്‍: ഓസ്ട്രേലിയ – 288/6 (40), ദക്ഷിണാഫ്രിക്ക – 252 (47.4).
ടോസ് നേടി ബാറ്റ് ചെയ്ത ഓസീസിന് ഉസ്മാന് ഖവാജ (59), നായകന് സ്റ്റീവന്‍ സ്മിത്ത് (52 നോട്ടൗട്ട്) എന്നിവരുടെ അര്‍ധ സെഞ്ചുറിയും തുണയായി. 120 പന്തില്‍ 11 ഫോറും രണ്ടു സിക്സറും സഹിതമാണ് വാര്‍ണര്‍ 109 റണ്‍സെടുത്തത്. മാത്യു വെയ്ഡിന്റെ (24) ആക്രമണോത്സുകതയും കംഗാരുക്കള്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചു. ഇമ്രാന് താഹിര്‍ രണ്ടും, കെയ്ല്‍ അബോട്ട്, കാഗിസോ റബഡ, വെയ്ന്‍ പാര്‍നല്‍, ആരോണ്‍ ഫംഗിസോ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
ഹാഫെ ഡ്യുപ്ലെസിസ് (63), ഹാഷിം അംല (60), ജെ.പി. ഡുമിനി (41), നായകന് എ.ബി. ഡിവില്ലേഴ്സ് (39) എന്നിവരിലൂടെ തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക ഒരുങ്ങിയെങ്കിലും ഇടയ്ക്കിടെ വിക്കറ്റുകള്‍ വീണത് പ്രതിസന്ധിയായി. ഡുമിനിക്കും ഡിവില്ലേഴ്സിനും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനുമായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ക്ക് മൂന്നു വീതം വിക്കറ്റ്.ഓസ്ട്രേലിയയ്ക്ക് ജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: