കല്‍പ്പറ്റ : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2016 വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണത്തിനുള്ള അവാര്‍ഡ് മില്‍മ വയനാട് ഡെയറിക്ക് ലഭിച്ചു. 2009 ല്‍ തുടങ്ങി തുടര്‍ച്ചയായി ഏഴാം തവണയാണ് മില്‍മ വയനാട് ഡെയറിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പ്പാദിപ്പിക്കുന്ന ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ വയനാട് ഡെയറി ദിനംപ്രതി ഒന്നര ലക്ഷത്തിലധികം ലിറ്റര്‍ പാല് കര്‍ഷകരില്‍ നിന്നും സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നുണ്ട്. ദിനംപ്രതി ഇത്രയുമധികം പാല് കൈകാര്യം ചെയ്യുമ്പോഴും വൃത്തി, പരിസരശുചിത്വം പരിസ്ഥിതിക്കനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ജൈവകൃഷി മുതലായവ തനതായ രീതിയില്‍ നിലനിര്‍ത്തുകയും, മലിനീകരണനിയന്ത്രണ സംവിധാനം നടപ്പില്‍ വരുത്തിയതിലും, നിലനിര്‍ത്തുന്നതിലും കാഴ്ചവെച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളും കൂടിയാണ് മില്‍മ വയനാട് ഡെയറിയെ ഈ അവാര്‍ഡിനര്‍ഹരാക്കിയത്
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ എംപി പി കെ ശ്രീമതി ടീച്ചറില്‍ നിന്നും വയനാട് ഡെയറി മാനേജര്‍ ഷാജിമോന്‍ കെ.കെ അവാര്‍ഡും, 50000 രൂപയുടെ ക്യാഷ് ചെക്കും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. ചടങ്ങില്‍ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ആരോഗ്യം സാമൂഹ്യനീതി, മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെ.കെ ശൈലജ, കണ്ണൂര്‍ മേയര്‍ ഇ.പി.ലത, കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ.സജീവന്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: