കാസര്‍കോട്: ഒരു വയസ്സ് മാത്രം പ്രായമുള്ള മകളുടെ അസുഖം ഭേദമാകാന്‍ ചികിത്സാ ചെലവിനായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് മാതാപിതാക്കള്‍. കുമ്പള ബേളയിലെ പെയിന്റിംഗ് ജോലിക്കാരനായ ഗണേഷ് അര്‍ച്ചന ദമ്പതികളുടെ മകള്‍ പ്രാര്‍ത്ഥയുടെ ഹൃദയ വാള്‍വിന്റെ തകരാര്‍ പരിഹരിക്കാന്‍ ശസ്ത്രക്രിയയ്ക്കും മറ്റുമായി ഏകദേശം നാല് ലക്ഷത്തിലധികം രൂപ വേണമെന്നാണ് ഡോക്ടര്‍മര്‍ പറയുന്നത്. ജനന സമയത്താണ് ഹൃദയ വാള്‍വി ദ്വാരം കണ്ടത്. അസുഖം കൂടുതലായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് മംഗലാപുരത്തെ സ്വാകാര്യാശുപത്രിയിലേക്ക് മാറ്റി. പണം മുഴുവന്‍ അടയ്ക്കാത്തതിന്റെ പേരില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ ഭാഗം പഠിക്കുന്ന വിദ്യാര്‍ത്ഥികളല്ലാതെ മറ്റാരും കുട്ടിയെ തിരിഞ്ഞ് നോക്കാത്തതിനാല്‍ മൂന്ന് ദിവസത്തിനുശേഷം ബാംഗ്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
മൂന്ന് മാസം കൂടുമ്പോള്‍ സ്കാനിംഗ് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദ്വാരം കൂടുതലായതിനാല്‍ ഉടന്‍ ശസ്ത്രക്രിയ്യക്ക് വിധേയമാക്കണമെന്നാണ് ബാംഗുളുരിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
നിര്‍ധന കുടുംബം ഇത് വരെ കടം വാങ്ങിയും മറ്റുമായി ഒരു ലക്ഷത്തിലധികം രൂപ ചികിത്സായ്ക്കായി ചെലവഴിച്ച് കഴിഞ്ഞു.
പരിശോധനകള്‍ക്കായി മകളെയും കൂട്ടി പേകേണ്ടതിനാല് പലദിവസങ്ങളുലും ഗണേഷിന് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. പരസഹായമുണ്ടെങ്കില്‍ മാത്രമേ ഈ കുടുംബത്തിന് ഫോണ്‍ 9846789943 ബാങ്ക് അക്കൗണ്ട് നമ്പര്‍ 5322500101010201, IFC CODE: KARB 0000532, KARNTTAK BANK.LTD NEERCHAL BRANCH
പ്രതികരിക്കാൻ ഇവിടെ എഴുതുക: