കാഞ്ഞങ്ങാട്: ഇടക്കാലത്തെ ഉറക്കത്തില്‍ നിന്നും നഗരത്തിലെ സിസിടിവികള്‍ ഉണര്‍ന്നെണീറ്റു.നഗരത്തിലെയുംഉള്പ്രദേശങ്ങളിലേയും സംഘര്‍ഷങ്ങളും അക്രമങ്ങളും കുറക്കാന്‍ സിസിടിവി ക്യാമറകള്‍ പല സ്ഥലത്തും കേടുപറ്റി പ്രവര്‍ത്തന രഹിതമായിരുന്നു. എന്നാല്‍ കാഞ്ഞങ്ങാട് വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ മുന്‍ നിര്‍ത്തി സി.സി.ടി.വി ക്യാമറകള്‍ കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും സ്ഥാപിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് സിസിടിവി ക്യാമറകള്‍ കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ചന്ദ്രഗിരി റോഡില്‍ ആലാമിപള്ളിയിലെ പുതിയ ബസ്സ്സ്റ്റാന്റ് മുതല്‍ ചാമുണ്ഡിക്കുന്ന് ബസ്സ്റ്റോപ്പ് വരെയും, ദേശീതപാതയില്‍ മാവുങ്കാല്‍ മുതല്‍ പെരിയ വരെയും പ്രധാന ജംഗ്ഷനുകളില്‍ 31 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറ സ്ഥാപിക്കലും മറ്റു ആറ്റകുറ്റപണികളും സര്‍ക്കാര്‍ കെല്‍ട്രോണിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതു കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ രണ്ട് ക്യാമറകള്‍ കൂടി പടന്നക്കാട് ടോള്‍ ബൂത്തിനിപ്പുറം ഐങ്ങോത്തും, മൈലാട്ടിക്കടുത്ത് ബട്ടത്തൂരിലും സ്ഥാപിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരത്തില്‍ കല്ലൂരാവി, ആവി എന്നിവിടങ്ങളിലും ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ടിപി റോഡു നിര്‍മാണം നടക്കുന്നത് കൊണ്ട് രണ്ടു ക്യാമറകള്‍ അഴിച്ച് വെച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ട്രോള് റൂമില്‍ നിന്ന് അറിയിച്ചു. വൈദ്യൂതിയിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകളുടെ പൂര്‍ണമായ ഉത്തരവാദിത്വം ക്രൈം ഡിറ്റാച്ച്മെന്റ് വകുപ്പിനാണ്. ഇവരുടെ മേല്‍നോട്ടത്തിലാണ് ക്യാമറയുടെ സ്ഥാപനവും മറ്റു ആറ്റകുറ്റപണികളും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: