കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാക്കന്മാരെ ശാരീരികമായി അക്രമിക്കുന്നത് മുസ്ലീംലീഗ് ജില്ലാ നേതൃത്വത്തിന്റെ വ്യക്തമായ അറിവോടെയാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ ട്രഷററായ ഗണേഷ് പെര്‍ളയെ അക്രമിച്ചത് ലീഗ് ഓഫീസില്‍ നിന്നും ഇറങ്ങി വന്ന ഗുണ്ടകളാണ്. സ്ഥലം എംഎല്‍എയും ലീഗിന്റെ ജില്ലാ നേതൃത്വവും, ഇത്തരം അക്രമം ജില്ല മുഴുവന്‍ അഴിച്ച് വിടാന്‍ ഗൂഡാലോചന നടത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹിന്ദു ഐക്യവേദി നേതാവിന് നേരെയുള്ള അക്രമം.
ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് നേതൃത്വത്തെ മുന്‍ കൂട്ടി അറിയിച്ചിട്ട് കൂടി പോലീസ് കാര്യക്ഷമമായ രീതിയില്‍ പ്രവര്ത്തിച്ചിട്ടില്ലായെന്നതും ഈ അക്രമണത്തിലൂടെ വെളിവാകുന്നു. ഹിന്ദു ഐക്യവേദി നേതാക്കന്മാരെ അക്രമിച്ചാല്‍ മുസ്ലിം ലീഗ് നേതാക്കന്മാര് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍ ശക്തമായ ജനാധിപത്യ രീതിയിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും, കുറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: