കാസര്‍കോട്: സ്വഛ് ഭാരത് മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ.ദേവദാസന് അറിയിച്ചു. 13മുതല്‍ രണ്ടാഴ്ചക്കാലമാണ് ശുചീകരണ യജ്ഞം. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ 13ന് രാവിലെ സ്വഛതാ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ വേസ്റ്റ് മാനേജ്മെന്റ് ഉറപ്പുവരുത്തും. മാലിന്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുന്നതിനും എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അതിന്റെ പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനും നടപടി സ്വീകരിക്കും.
ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും സാനിറ്ററി സൗകര്യങ്ങള്‍ പരിശോധിക്കുകയും വൃത്തിയാക്കുകയും ചെയ്യും. ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയേര്‍സ് www. swachh bharaturban.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. www. swachhbharat.my-gov.in എന്ന സൈറ്റില്‍ ശുചീകരണത്തിന്റെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണ ശുചീകരണവുമായി ബന്ധപ്പെട്ട പ്രസ്സ് കട്ടിംഗുകളും ടിവി വീഡിയോ ക്ലിപ്പിംഗുകളും sanghamitrab@kping. com എന്ന വിലാസത്തല്‍ ഇ മെയില്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: