മസാചുസെറ്റ്സ്: വിവാദ പെനാല്‍റ്റിയില്‍ ചിലിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബൊളീവിയയെയാണ് ചിലി കീഴടക്കിയത്. രണ്ട് ഗോളുകളും നേടിയത് ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം അര്‍ടുറോ വിദാലാണ്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ചിലി ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയപ്പോള്‍ രണ്ട് പരാജയങ്ങളുമായി ബൊളീവിയയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. അവസാന മത്സരത്തില്‍ പനാമയോട് സമനില പാലിച്ചാല്‍ പോലും ചിലിക്ക് അവസാന എട്ടില്‍ ഇടംപിടിക്കാം.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ചിലിക്ക് ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല.
ബൊളീവിയ ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനമാണ് സാഞ്ചസും വിദാലും പിനിലെയും ഉള്‍പ്പെട്ട താരനിരയുടെ മുന്നില്‍ വിലങ്ങുതടിയായി നിന്നത്.
ആര്‍ക്കും ലക്ഷ്യം കാണാനാവാത്ത ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ചിലി ഗോള്‍ േനടി. ബൊളീവിയയുടെ പ്രതിരോധത്തെ തകര്‍ത്ത് പിനെലി നല്കിയ ബാക്ക് പാസില്‍ നിന്ന് അര്‍ടുറോ വിദാല്‍ തൊടുത്ത ഷോട്ട് അതുവരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ബൊളീവിയ ഗോളിയെ മറികടന്ന് വലയില്‍. വിദാലിന്റെ പതിനാറാം അന്താരാഷ്ട്ര ഗോള്‍. ലാറ്റിനമേരിക്കന്‍ മണ്ണിന് പുറത്ത് നേടുന്ന ആദ്യത്തേതും. എന്നാല്‍ 61-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ബൊളീവിയ സമനില പിടിച്ചു.
30 വാര അകലെനിന്ന് ജാര്സ്മനി കാംപോസ് എടുത്ത ഫ്രീകിക്കാണ് മുഴുനീളെ പറന്ന ഗോളി ക്ലോഡിയോ ബ്രാവോയെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറിയത്. കളി പരിക്കു സമയത്തേക്ക് നീങ്ങിയശേഷമാണ് വിവാദ പെനാല്‍റ്റി ചിലിക്ക് ലഭിച്ചത്. പരിക്കുസമയത്തിന്റെ എട്ടാാം മിനിറ്റിലായിരുന്നു ചിലിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.
ഒരു ക്രോസ് തടയാനുള്ള ഗുറ്റിരെസിന്റെ ശ്രമത്തിനിടെ പന്ത് കൈയില്‍ തട്ടിയെന്ന് പറഞ്ഞാണ് റഫറി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റി അംഗീകരിക്കാനാവാതെ ലൈന്‍ റഫറി ഗ്രൗണ്ടില്‍ ഓടിയെത്തി റഫറിയോട് തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് മിനിറ്റ് കാത്തുനിന്നശേഷം ബൊളീവിയയുടെ നെഞ്ച് തകര്‍ത്തുകൊണ്ട് വിദാലിന്റെ ഷോട്ട് വലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: