സിഡ്നി: ഇന്ത്യന്‍ സൂപ്പര്‍താരം സൈന നെഹ്വാള് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ നാലാം സീഡായ ചൈനയുടെ യിഹാന് വാങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 2014ലെ ചാമ്പ്യന്‍ കൂടിയായ സൈന ഫൈനലില്‍ പ്രവേശിച്ചത്. വെറും 31 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-8, 21-12 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം.
ഈ വര്‍ഷം സൈന ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. ചൈനയുടെ സു യുന്നാണ് ഫൈനലില്‍ സൈനയുടെ എതിരാളി. അതേസമയം പുരുഷ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമിയില്‍ പരാജയപ്പെട്ട് പുറത്തായി. ഡെന്മാര്ക്കിന്റെ ഹാന്സ്ക്രിസ്റ്റിയന് വിറ്റിങ്ഗുസിനോടാണ് ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. സ്കോര്‍: 20-22, 13-21. മത്സരം 43 മിനിറ്റ് നീണ്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: