വൈക്കം: ചാലപറമ്പിലെ ഇന്റസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് സംസ്‌കരണ ഫാക്ടറിയില്‍ നിന്ന് വിഷവാതകം തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.മാനണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ നിന്ന് വരുന്ന പുക ശ്വസിച്ചു നിരവധി പേര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സതേടിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ ആരും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്്.ഇവിടെ നിന്നുള്ള പുക ശ്വസിച്ച് സമീപത്തുള്ള വസ്ത്ര നിര്‍മ്മാണ ശാലയിലെ എം.ഡിക്ക് ഗുരുതരമായ ശ്വാസകോശ അസുഖം ബാധിച്ച് ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിന് നാല്‍പ്പത്് ശതമാനത്തിലേറെ കേട് സംഭവിച്ചിട്ടുണ്ട്. ഫാക്ടറിക്ക് സമീപം താമസിക്കുന്ന രണ്ട്് കുട്ടികളും ചികിത്സയിലാണ്. രാത്രി സമയത്താണ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം കൂടുതലായി തള്ളുന്നത്. മഴ ശക്തമായതോടെ അന്തരീഷത്തില്‍ വിഷവായും തങ്ങിനില്‍ക്കുകയാണ്. ഇതിനെതിരേ നാട്ടൂകാര്‍ മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം നിറുത്തണെമെന്ന് ആവശ്യപ്പെട്ട് ഫാക്ട്‌റി ഉടമയ്‌ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ കോടതിയില്‍ നിന്ന് അനൂകുല ഉത്തരവ് വാങ്ങി ഫാക്ടറി പ്രവര്‍ത്തിപ്പിക്കുകയാണ്. മാനാണ്ഡങ്ങള്‍ പാലിക്കാതെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീക്ഷണിയായാ ഫാക്ടറിയുടെ പ്രവര്‍ത്തനം നിറുത്തണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
















