മേപ്പാടി : ആധുനിക ശാസ്ത്ര വിജ്ഞാനവും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ച് മാനവരാശിയുടെ പുരോഗതിക്കും സാധാരണ കര്‍ഷകരുടെ ഉന്നമനത്തിനും ഉപയോഗിക്കണമെന്നും ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനും ഹിന്ദു പത്രം മുന്‍ എഡിറ്ററുമായ പത്മഭൂഷണ്‍ എന്‍. റാം അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ സുസ്ഥിര വികസനം കൈവരിക്കണമെന്നും അതിനായി പരിശീലകര്‍ക്കുള്ള പരിശീലനകേന്ദ്രം (ട്രെയ്നേര്‍സ് ട്രെയ്നിങ്ങ് സെന്റര്‍) ഉപയോഗപ്പെടണമെന്നും റാം. എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ പുതുതായി നിര്‍മ്മിച്ച ട്രെയ്നേര്‍സ് ട്രെയ്നിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റം വരുത്തി താഴെക്കിടയിലുള്ളവരെ മുന്നിരയിലെത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ജില്ലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലയാണ് വയനാട്. കര്‍ഷകരില്‍ നിന്നും കര്‍ഷകര്‍ പഠിക്കുക എന്നരീതിയിലുള്ള എം. എസ്. എസ്. ആര്. എഫിന്റെ ഫാം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയില്‍ വരുമാനവര്‍ദ്ധനവിനുള്ള സാധ്യതകള്‍ വിജയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വയനാട്ടിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക/പ്രകൃതി വിഭവങ്ങളില്‍ നിന്നും പരമാവധി ഗുണഫലങ്ങള്‍ നേടുന്നതിനും പരിവര്‍ത്തനത്തിന്റെ ഇടമാകാനും ട്രെയ്നേര്‍സ് ട്രെയ്നിങ്ങ് സെന്ററിന് കഴിയുമെന്ന് പ്രൊഫ. എം. എസ്. സ്വാമിനാഥന് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വയനാട്ടിലെ കര്‍ഷകരുടെയും ആദിവാസികളുടെയും അത്താണിയാണ് സ്വാമിനാഥന് ഗവേഷണ നിലയമെന്നും കൂടുതല്‍ സേവനം ചെയ്യാന്‍ ട്രെയ്നേര്‍സ് ട്രെയ്നിങ്ങ് സെന്ററിലൂടെ കഴിയണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയം ചെയര്‍പേര്‍സണ്‍ മധുര സ്വാമിനാഥന്, കമ്മ്യൂണിറ്റി അഗ്രോബയോഡൈവേര്സിറ്റി സെന്റര്‍ കാരേ്യാപദേശക സമിതി ചെയര്മാന് എ. രത്നം, വയനാട് ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി, കല്പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വി. ഹാരിസ്, സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി. സെല്‍വം സ്വാഗതവും സി.എ.ബി.സി. ഹെഡ് ഡോ. വി. ബാലകൃഷ്ണന് കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: