നിരവില്‍പുഴ : കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം താറുമാറായ റോഡ് ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് ഗതാഗതയോഗ്യമാക്കി.മഴക്കാലമെത്തിയതോടെ റോഡിലെ കുഴികളില്‍ വെളളംകെട്ടിക്കിടന്ന് കാല്‍നടയാത്രപോലും ദുഷ്കരമായ നിരവില്‍പുഴ മുതല്‍ കുഞ്ഞോം വരെയുളള റോഡാണ് ബിജെപിപ്രവര്‍ത്തകര്‍ കുഴികള്നികത്തി ഗതാഗതയോഗ്യമാക്കിയത്.വിദ്യാര്‍ത്ഥികളടക്കമുളള കാല്‍നടയാത്രക്കാരുടെയും ഇതര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും യാത്രദുരിതത്തിനുനേരെ അധികൃതര്‍ കണ്ണടച്ചതോടെയാണ് ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ഇ.പി ശിവദാസന്മാസ്റ്ററുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്ത്തകരായകെ.ടി.കുഞ്ഞിരാമന്,സി.എം.ബിനോജ്,സബീഷ്,ചന്തു പാലിയോട്ടില്‍ എന്നിവര്‍ മാതൃകാപരമായ പ്രവൃത്തിയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: