അഗസ്ത്യാഗമനവും ആദിത്യഹൃദയമന്ത്രവും അദ്ധ്യാത്മ രാമായണം മൂലത്തിലില്ല. എഴുത്തച്ഛന് വാല്മീകി രാമായണത്തില്‍നിന്നും എടുത്ത് കിളിപ്പാട്ടില്‍ തന്റേതായ ശൈലിയില്‍ ഇതിനെ ചുരുക്കി ഉള്‍പ്പെടുത്തി. ഇതു ഭക്തജനങ്ങള്‍ക്കു പ്രയോജനപ്പെടട്ടെ എന്നു കരുതി ഇവിടെ ചേര്‍ക്കുന്നു
ശ്രീരാമന്റെ അവസ്ഥ കണ്ടിട്ട് അനുഗ്രഹിക്കാനാണ് അഗസ്ത്യാമഹര്ഷി എത്തിച്ചേര്‍ന്നത്. ദേവന്മാരോടൊപ്പം യുദ്ധം കാണാനെത്തിയ അഗസ്ത്യമുനി രാവണന്റെയും രാമന്റെയും അവസ്ഥ മനസ്സിലാക്കി രാമനോടു പറയുന്നു.
രാമരാമമഹാബാഹോ! ശ്യണു ഗുഹ്യം സനാതനം
യേനസര്വാനരീന് വത്സ! സമരേ വിജയഷ്യസി
ആദിത്യഹൃദയം പുണ്യം സര്വ്വശത്രുവിനാശനം
ജയാവഹം ജപേന്നിത്യമക്ഷയം പരമം ശിവം
സര്‍വ്വമംഗള മാംഗല്യം സര്‍വ്വപാപ പ്രണാശനം
ചിന്താശോക പ്രശമനമായുര്വര്ദ്ധനമുത്തമം.
(ഹേ ഉണ്ണി, ലോകാഭിരാമനായ രാമ, മഹാബാഹോ, ശത്രുക്കളെ യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുന്ന പരമരഹസ്യമായ ഒരുപദേശം തരാം. രഹസ്യവും അനാദിയും പരിശുദ്ധവും സര്വ്വശത്രുവിനാശകവുമായതും ഒരിക്കലും നശിക്കാത്തതും സര്‍വ മംഗളകരമായതും സര്‍വപാപഹരവുമായ ആദിത്യഹൃദയമന്ത്രം നിത്യം ജപിക്കണം. ഇത് ആധിയും ദുഃഖവുമകറ്റുന്നതും ആയുസ്സു വര്‍ദ്ധിപ്പിക്കുന്നതുമാണ്.)
















