തിരുവല്ല: കാലവര്‍ഷം കനത്തതോടെ കാവുംഭാഗത്ത് കൂടിയാത്രചെയ്യുന്നത് ദുരിത പൂര്‍ണമാകുന്നു.ഇന്നലെ രാവിലെ പെയ്ത കനത്തമഴയില്‍ കാവുംഭാഗം ആഗ്രോ ഇന്റര്‍സ്ട്രിയല്‍ കോര്പ്പറേഷന് ഗോഡൗണിന് മുന്നിലെ ഓടയിലുള്ള വെള്ളക്കെട്ടില്‍ നാല്മണിക്കൂറിനിടെ 12 പേര് വീണ് പരിക്കേറ്റു.വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കാല്‍നടക്കാരാണ് ഇന്നലെ ഓടയില്‍ വീണത്.ആഗ്രോ മുതല്‍ ഇരുവശങ്ങളിലേക്കുമുള്ള ഓടകള്‍ മണ്ണ് മൂടിയതോടെ ഒഴുകാന്‍ സ്ഥലമില്ലാതെ വെള്ളം കെട്ടികിടക്കുകയായിരുന്നു.രാവിലെ മുതല്പെയ്ത കനത്തമഴയില്‍ റോഡും കുഴിയും തിരിച്ചറിയാതെ എത്തിയ ഇരുചക്രവാഹന യാത്രികരും ഓടയില്‍ കുടുങ്ങി.വളവ് തിരിഞ്ഞ് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും സംഭവ സ്ഥലത്ത് താണു.നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്നാണ് പടുകുഴിയില്‍ ഓടയില്പെട്ട വാഹനങ്ങളെ കരക്ക് കയറ്റിയത്. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കനത്ത ഗതാഗതകുരുക്കും കാവുംഭാഗം-തിരുവല്ല റോഡില്‍ അനുഭവപ്പെട്ടു.വെള്ളക്കെട്ടില്‍ വീണ് ആളുകള്‍ക്ക് പരിക്കേറ്റതോടെ മുന്നറിയിപ്പുമായി നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും കനത്തമഴയെ അവഗണച്ച് രംഗത്തെത്തി.ഓടക്ക് സമീപം അപകടമുന്നറിയിപ്പും സ്ഥാപിച്ചു.ഇതുമൂലം നിരവധി ആളുകള്‍ അപകടകുഴിയില് നിന്ന് രക്ഷപ്പെട്ടു.മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പ്രദേശത്തെ വെള്ളക്കെട്ടിന് ശമനമുണ്ടായത്.ഇന്നലെ അര്‍ദ്ധരാത്രിയില്‍ പെയ്തമഴയിലും വെളളക്കെട്ട് വീണ്ടും രൂപപ്പെട്ടു.പ്രദേശത്ത് വിവിധ ഇടങ്ങളിലായി കൂടികിടന്നിരുന്ന മാലിന്യങ്ങളും കനത്തമഴയില്‍ ഒലിച്ചിറങ്ങി.ഇതുമൂലം അസഹ്യമായ ദുര്‍ഗന്ധവും ചൊറിച്ചിലും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.മഴക്കാല പൂര്‍വ്വ തയ്യാറെടുപ്പുകള്‍ പ്രദേശത്ത് വേണ്ടവിധം നടക്കാതിരുന്നതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണമെന്ന് നാട്ടുകാര്‍ പരാതിപെടുന്നു.വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികളോട് വിഷയം ധരിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലന്നും നാട്ടുകാര്‍ പറയുന്നു.പണ്ട് ആക്രോ ഗോഡൗണ്‍ മുതല്‍ പടിഞ്ഞാറോട്ട് ദേവസ്വം ബോര്‍ഡ് സ്കൂളിനോട് ചേര്‍ന്ന താഴ്ന്ന നിലത്തിലേക്ക് ഓടകള്‍ ഉണ്ടായിരുന്നു.മഴ കനക്കുന്നതോടെ ജംഗ്ഷനില്‍ നിന്നും അനുബന്ധ പ്രദേശങ്ങളില്‍ നിന്നും ഒഴികിയെത്തുന്ന ജലം ഇവിടേക്കാണ് ഒഴികിയെത്തുന്നത്.എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് നടന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട നികന്നു.ചില കച്ചവടസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ചിലയിടങ്ങള്‍ കൈയ്യേറിയിട്ടുമുണ്ട്.ഇപ്പോള്‍ ഓടയുടെ ഭാഗങ്ങള്‍ അവശേഷിക്കുന്നത് ആഗ്രോയുടെ മുന്നില്‍ മാത്രമാണ്.ഇതോടെ മഴകനക്കുന്നതോടെപ്പം വെള്ളക്കെട്ടും രൂപപ്പെടുന്നു.കഴിഞ്ഞ മഴക്കാലവും നിരവധി ആളുകള്‍ ഓടയില്‍ വീണ് പരിക്കേറ്റിരുന്നു.ഗതാഗത കുരുക്ക് അടക്കം ഉണ്ടായെങ്കിലും പ്രദേശത്ത് പോലീസൊ മറ്റ് അധികൃതരൊ എത്തിയില്ലന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: