പത്തനംതിട്ട: ശബരിമലയില്‍ 23 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിയ്ക്ക് ശബരിമല ഉന്നതാധികാരസമിതി രൂപരേഖ തയ്യാറാക്കി. തിരുവനന്തപുരത്ത് സമിതി ചെയര്മാന് കെ.ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് 23 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
സന്നിധാനത്ത് ഒമ്പത് കോടിരുപ ചിലവഴിച്ച് ദര്‍ശനം കോപ്ലക്സ് നിര്‍മ്മിക്കും.വിവിധ ഗവണ്മെന്റ് ടിപ്പാര്ട്മെന്റുകള്, കണ്ട്രോള് ഓഫിസ്, മീഡിയ എന്നിവക്കുള്ള സൗകര്യങ്ങളോടൊപ്പം കോണ്‍ഫറന്‍സ് ഹാളും ഉള്പ്പെടുന്നതായിരുക്കും ദര്‍ശനം കോപ്ലക്സ്. മൂന്ന് കോടി രൂപ ചെലവില്‍ മാളികപ്പുറം കേഷത്രത്തിനു സമീപം അന്നദാന മണ്ഡപം നിര്‍മിക്കും. ഒരുസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടായിരിക്കുന്ന അന്നദാന മണ്ഡപം വരുന്ന തീര്‍ത്ഥാടനക്കാലത്തിന് മുമ്പ് പുര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അഞ്ചുകോടി രൂപ ചെലവില്‍ നിലക്കലില്‍ തീര്‍ത്ഥാടന ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കും. റെസ്റ്റോറന്റ് വിശ്രമകേന്ദ്രം, ടോയിലെറ്റ് സംവിധാനം എന്നിവയാണ് ഇവിടെയൊരുക്കുക. അരവണ പ്രസാദം കോപ്ലക്സ് നിര്‍മിക്കാനായി 3.25 കോടിയാണ് ചെലവിടുക.
പമ്പയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പണിയും. ഇപ്പോഴത്തെ ഇവിടെയുള്ള കെമിക്കല്‍ ട്രീറ്റ്മെന്റ് പ്ലാന്റിന് പകരം ബയോളജിക്കല്‍ ട്രീറ്റ്മെന്റ് പ്ലാന്റാണ് സ്ഥാപിക്കുക. അടുത്ത തീര്‍ത്ഥാടനക്കാലത്തിന് മുമ്പായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: