Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെനസ്വേല ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 12:37 am IST
inSports

ഫിലാഡല്‍ഫിയ: തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ കരുത്തരായ ഉറുഗ്വെ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാതെ പുറത്ത്. കളംനിറഞ്ഞുകളിച്ചിട്ടും നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞ ഉറുഗ്വെ ഇന്നലെ രണ്ടാം മത്സരത്തില്‍ വെനസ്വേലയോടാണ് 1-0ന് പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ വെനസ്വേല ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളിന് ജമൈക്കയെ കീഴടക്കിയതോടെ ഉറുഗ്വെയുടെ പുറത്താകല്‍ പൂര്‍ത്തിയായി. കളിയുടെ ഗതിക്കെതിരെ 36-ാം മിനിറ്റില്‍ ശലോമോന്‍ റാന്‍ഡനാണ് വെനസ്വേലയുടെ ഗോള്‍ നേടിയത്. കോപ്പ അമരിക്ക ഫുട്‌ബോളില്‍ ഇതാദ്യമായാണ് വെനസ്വേല ഉറുെഗ്വയെ പരാജയപ്പെടത്തുന്നത്. ഇതുവരെ നടന്ന ഒന്‍പത് മത്സരങ്ങളില്‍ ആറു തവണ വിജയം ഉറുഗ്വെക്കൊപ്പം നിന്നപ്പോള്‍ രണ്ട് മത്സരം സമനിലയിലായി.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നില്‍ നിന്നത് ഉറുഗ്വെയാണെങ്കിലും സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസിന്റെ അഭാവം അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. മറ്റൊരു സ്‌ട്രൈക്കറായ എഡിസണ്‍ കവാനിയും സ്റ്റുവാനിയും അവസരങ്ങള്‍ മുതലാക്കുന്നതിന് പകരം നഷ്ടപ്പെടുത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തതോടെ ഉറുഗ്വെയുടെ പരാജയം പൂര്‍ണം. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ പായിച്ച വെനസ്വേലക്ക് മുന്നില്‍ ഒരിക്കലൊഴികെ വിലങ്ങുതടിയായി നിന്നത് ഉറുഗ്വെ ഗോളി മുസ്‌ലേരയുടെ മിന്നുന്ന പ്രകടനം. വിനിയോഗിക്കപ്പെടാതെ പോലെ നീക്കങ്ങളും ആക്രമണങ്ങളും സെറ്റ്പീസുകളും കൊണ്ട് നിരന്തരം ആക്രമിച്ച് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഉറുഗ്വെയ്‌ക്ക് അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങേണ്ടിവന്നത്.

അലസ്സാന്‍ഡ്രൊ ഗ്വെരെയുടെ ഉജ്ജ്വല ഭാവനയാണ് വെനസ്വേലക്ക് അപ്രതീക്ഷിത ഗോള്‍ സമ്മാനിച്ചത്. മൈതാനമധ്യത്തിന്റെ വലതുവിംഗില്‍ ഗ്വെരേയക്ക് പന്തുകിട്ടുമ്പോള്‍ ഉറുഗ്വെ ഗോളി മുസ്‌ലേര പോസ്റ്റിന് ഏറെ മുന്നിലായിരുന്നു. ഇതുകണ്ട് ഏകദേശം 40 വാര അകലെനിന്ന് ഗ്വെരേ പോസ്റ്റിലേക്ക് ഒരു നെടുനീളന്‍ഷോട്ട് ഉതിര്‍ത്തു. പന്തിന്റെ വരവുകണ്ട് പിന്നിലേക്ക് നീങ്ങിയ മുസ്‌ലേര ഒരുവിധം കഷ്ടപ്പെട്ട് പന്ത് കുത്തിയകറ്റിയെങ്കിലും ബാറിലിടിച്ച് മടങ്ങി. ഒാടിയെത്തിയ റോന്‍ഡന്‍ മുസ്ലേര ഒരുവിധം പന്ത് കുത്തിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബാറിലിടിച്ച് പന്ത് വീണ്ടും ബോക്‌സില്‍ തന്നെയെത്തി. ഓടിയെത്തിയ റാന്‍ഡന്‍ റീബൗണ്ട് പന്ത് അനായാസം വലയിലെത്തിച്ചതോടെ വെനസ്വേല 1-0ന് മുന്നില്‍. ഇതിന് മുന്‍പ് 24-ാം മിനിറ്റിലും പെരാന്‍ഡയുടെ ഒരു ക്രോസ് കയ്യിലൊതുക്കാനുള്ള മുസ്‌ലേരയുടെ ശ്രമം പരാജയപ്പെട്ടങ്കിലും ഗോളില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് 44-ാം മിനിറ്റിലും വെനസ്വേലയുടെ മികച്ച ആക്രമണം. ഉറുഗ്വെ പ്രതിരോധത്തെ കീറിമുറിച്ച് ഗ്വെര തൊടുത്ത ഷോട്ട് ഒന്നാന്തരമായി ഡൈവ് ചെയ്താണ് ഗോളി മുസ്‌ലേര രക്ഷപ്പെടുത്തിയത്.

രണ്ടാം പകുതിയിലും ഉറുെഗ്വ താരങ്ങള്‍ സമനിലക്കുവേണ്ടി ഏറെകിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യബോധത്തോടെയുള്ള ഒരു നീക്കവും നടത്താന്‍ കഴിഞ്ഞില്ല. വെനസ്വേലന്‍ പ്രതിരോധം കോട്ടകെട്ടി കാക്കുകയും ചെയ്തതോടെ മുന്നേറ്റങ്ങളെല്ലാം മതിലില്‍ തട്ടി അവസാനിച്ചു. ഇതോടെ ലോങ്‌റേഞ്ച് ഷോട്ടുകള്‍ പായിക്കാന്‍ തുടങ്ങിയെങ്കിലും അതും ഫലം കണ്ടില്ല. അവസാന വിസിലിന് തൊട്ടു മുന്‍പ് ഒരു മിനിറ്റില്‍ രണ്ട് സുവര്‍ണാവസരങ്ങളാണ് എഡിന്‍സണ്‍ കവാനി കളഞ്ഞുകുളിച്ചത്. 89ാം മിനിറ്റില്‍ ഒരു തുറന്ന അവസരം പുറത്തേയ്‌ക്കടിച്ചു കളഞ്ഞു. തൊണ്ണൂറാം മിനിറ്റില്‍ ഗോളിയുമായി മത്സരിച്ച് പന്ത് ഓടിപ്പിടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

ഈ തള്ളിക്കളയറ്റത്തിനിടെ ഒന്നാന്തരം മികച്ച പ്രത്യാക്രമണങ്ങള്‍ നടത്തി ഉറുഗ്വെയെ ഇടയ്‌ക്കിടെ വിറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു വെനസ്വേല. ഒട്ടേറോയുടെ ഒരു ഗോളവസരം കഷ്ടിച്ച് പുറത്ത് പോയപ്പോള്‍ മറ്റൊരിക്കല്‍ ഗോളി മുസ്‌ലേരയാണ് രക്ഷകനായത്. 14ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വെനസ്വേലക്ക് എതിരാളികള്‍ മെക്‌സിക്കോ. ഈ മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍. സമനിലയില്‍ കലാശിച്ചാലും മെക്‌സിക്കോ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. അന്നുതന്നെ ആശ്വാസവിജയം തേടി ഉറുഗ്വെ ജമൈക്കയുമായി ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.