വൈക്കം: കുലശേഖരമംഗലം കൂട്ടുമ്മേല്‍ ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി പരാതി. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വരുന്ന സംഘം നാട്ടുകാരെയും സ്ത്രീകളെയും ഭീഷണിപ്പെടുത്തുന്നതായി ബിഡിജെഎസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ഉണ്ടായി. ഇത് സംബന്ധിച്ച് പോലീസ് കേസ് ഉണ്ടെങ്കിലും നടപടികള്‍ കാര്യക്ഷമമായില്ലെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ജനകീയസമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
















