Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആഫ്രിക്കന്‍ ഒച്ചുകള്‍ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:38 pm IST
in Kottayam

കോട്ടയം: ആഫ്രിക്കന്‍ ഒച്ചുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിക്കുന്നു. നിയന്ത്രണത്തിന് നടപടിയില്ലാതെ അധികൃതര്‍. നഗരത്തിലെ നാഗമ്പടം പ്രദേശങ്ങളിലാണ് ആദ്യമായി ഒച്ചിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇവ ഗ്രാമീണ മേഖലകളിലേക്കും വ്യാപിച്ചുതുടങ്ങിയത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കുന്ന ആന്‍ഞ്ചിയോ സ്‌ട്രോജൈലിസ് എന്ന രോഗാണുവിന്റെ വാഹകരാണ് ഈ ഒച്ചുകള്‍.

നാഗമ്പടത്തെ സമീപ പ്രദേശങ്ങളായ നട്ടാശ്ശേരി, പനയിക്കഴുപ്പ്, ചുങ്കം പ്രദേശങ്ങളിലാണ് വീണ്ടും ഒച്ചുകളെ കണ്ടെത്തിയത്. ക്രമാതീതമായി വംശവര്‍ദ്ധനവ് ഉണ്ടാകുന്ന ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നറിയാന്‍ കഴിയാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്.

അക്കാറ്റിനഫുലിക്ക എന്ന ശാസ്ത്ര നാമത്തിലാണ് ഈ ഒച്ചുകളെ അറിയപ്പെടുന്നത്. സാധാരണ ഒച്ചുകളില്‍നിന്നും വ്യത്യസ്തമായി ഇവ തോടിനുള്ളില്‍തന്നെയാണ് ജീവിക്കുന്നത്. കൃഷിയിടങ്ങളിലാണ് ഇവ പെറ്റുപെരുകുന്നത്. പകല്‍ സമയങ്ങളില്‍ ഇവ പുറത്തിറങ്ങാറില്ല. മരങ്ങളിലോ മതിലുകളിലോ പറ്റിച്ചേര്‍ന്നിരിക്കും. കൂട്ടത്തോടെ രാത്രിയില്‍ പുറത്തിറങ്ങുന്ന ഇവ കൃഷിയിടങ്ങളിലെ ചെടികളുടെ ഇലകള്‍ കരണ്ടുതിന്നും. പ്രധാനമായും ഇഞ്ചി, മഞ്ഞള്‍, പപ്പായ, മരച്ചീനി, ചേന, തെങ്ങ്, കവുങ്ങ്, അലങ്കാര ചെടികള്‍ തുടങ്ങിവയാണ് ഇവയുടെ അക്രമത്തിന് ഇടയാകുന്നത്.

നാഗമ്പടം റെയില്‍വേയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനോടു ചേര്‍ന്നാണ് ഇവയെ ആദ്യം കണ്ടെത്തിയത്. നഗരത്തില്‍ നിന്നുള്ള ഓടയില്‍നിന്നാണ് ഒച്ചുകള്‍ കയറിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നഗരസഭയും ആരോഗ്യവകുപ്പും റെയില്‍വേയുടെ സഹായത്തോടെ ഒച്ചുനിവാരണത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്തമഴ ഇതിനു തടസ്സമായി.

7 സെന്റിമീറ്റര്‍ പൊക്കവും, 20 സെന്റിമീറ്റര്‍ നീളം വരെ ഉണ്ടാകാവുന്ന ഈ ഒച്ചുകള്‍ കിഴക്കേ ആഫ്രിക്കന്‍ സ്വദേശിയാണ്. കരയിലാണ് ഇവ ജീവിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സമീപകാലത്ത് ഈ ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ട്. 1970 കാലഘട്ടത്തില്‍ പാലക്കാടാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചുകളുടെ സാമിപ്യം കണ്ടെത്തിയത്. വാഴക്കന്നുകളിലൂടെയാണ് ഇവയുടെ ദേശാന്തര സഞ്ചാരമെന്നാണ് നിഗമനം. മുകളറ്റം കൂര്‍ത്ത രക്ഷാകവചം മുതുകിലേറ്റിയാണ് യാത്ര. 50 ഗ്രാം വരെ തൂക്കം വരുന്ന ഇവയുടെ പുറംതോട് കാത്സ്യംകൊണ്ട് നിര്‍മിതമാണ്. കവചത്തിലെ ചുരുളുകള്‍ ഇടംപിരിയും, വലംപിരിയുമുണ്ട്. ശരീരത്തിനടിയിലെ മാംസളമായ പാദങ്ങള്‍ ഉപയോഗിച്ചാണ് സാവധാനം തെന്നി നീങ്ങുന്നത്. ഇതിനു സഹായകമായി ഒരു കൊഴുത്തദ്രാവകം പുറപ്പെടുവിക്കും. ഈ ദ്രാവകം ഉണങ്ങിക്കഴിയമ്പോള്‍ മിന്നുന്ന വെള്ളവരകളായി അവശേഷിക്കും. മണലും എല്ലും കോണ്‍ക്രീറ്റുവരെ ഇവ ഭക്ഷണമാണ്. ഇവയുടെ ആക്രമണം കാരണം ചെടികള്‍ പൂര്‍ണ്ണമായും നശിക്കപ്പെടും.

വര്‍ഷത്തില്‍ അഞ്ചാറ് തവണ മുട്ടയിടും. ഓരോ പ്രാവശ്യവും 200 മുട്ടകള്‍ വരെയുണ്ടാകും. ഇതില്‍ 90 ശതമാനവും വിരിയുകയുമാണ് പതിവ്. ആറുമാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്നു. അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയാണ് ആയൂസ്. പ്രതികൂലാവസ്ഥയില്‍ മൂന്നുവര്‍ഷം വരെ തോടിനുള്ളില്‍ സമാധി ഇരിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇവയെ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് അത്ര പ്രായോഗീകവുമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.