മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവര്‍ നിയമനത്തിനായുള്ള അഭിമുഖം പോലീസ് കാവലില്‍ നടത്തി .48 അപേക്ഷകരില്‍ 18 പേര് അഭിമുഖത്തില്‍ പങ്കെടുത്തു. നിലവിലെ ഡ്രൈവറെ മാറ്റുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങല്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ്സും നിലവിലുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫിന് ലഭിക്കുകയും ധാരണപ്രകാരം രണ്ടരവര്‍ഷം വീതം ഭരണം കൈയാളാന്‍ കോണ്‍ഗ്രസ്സും ലീഗും ധാരണയില്‍ എത്തിയിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ഭരണകാലത്ത് നിയമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരനായ ഡ്രൈവറെ മാറ്റി ലീഗ്പ്രവര്ത്തകനെ പുതിയ ഭരണസമിതി നിയമിച്ചതോടെ കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ അഭിപ്രായവ്യത്യാസത്തിനുകാരണമായി.തുടര്‍ന്ന് നിലവിലെഡ്രൈവര് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഡ്രൈവര്നിയമനം വിവാദത്തിലായത്. ഇതിനിടെ മൂന്ന്മാസങ്ങള്‍ക്ക് മുന്‍പ് ഇന്റര്‍വ്യു നടത്തിയെങ്കിലും ആ ഇന്റര്വ്യുഭരണസമിതി മരവിപ്പിക്കുകയും പുതിയ ഇന്റര്വ്യുനടത്തുവാനും തിരുമാനിച്ചിരുന്നു ഇതിനെതിരെ പ്രതിപക്ഷം വിയോജനകുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന ഇന്റര്വ്യുചില യുവജന സംഘടനകള്തടസ്സപ്പെടുത്താന് സാധ്യതയുണ്ടെന്ന വിവരത്തിന്റെഅടിസ്ഥാനത്തിലാണ് വന്‍ പോലീസ് കാവലില്‍ ഇന്റര്വ്യുനടന്നത്. ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് പ്രീതരാമന്‍, വൈ.പ്രസിഡന്റ് കെ.ജെ.പൈലി, സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമ്മയേശുദാസ്, സെക്രട്ടറിഇന്ചാര്ജ് പ്രസന്നകുമാരി എന്നിവരാണ് ഇന്റര്‍വ്യു നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: