റോസ് ബൗള്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് വെനസ്വേലയ്‌ക്കു പിന്നാലെ മെക്‌സിക്കോയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ജമൈക്കയെ മെക്‌സിക്കോ കീഴടക്കിയത്. ഇതോടെ മെക്‌സിക്കോയ്‌ക്കും രണ്ടു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റായി.
അടുത്ത മത്സരത്തില്‍ മെക്‌സിക്കോ വെനസ്വേലയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരെന്ന് മെക്‌സിക്കോ-വെനസ്വേല പോരാട്ടം നിര്‍ണയിക്കും. കളിയുടെ പതിനെട്ടാം മിനിട്ടില്‍ ജീസസ് മാനുവേല്‍ കൊറോണയുടെ ക്രോസില്‍നിന്ന് ഹെഡറിലൂടെ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്‌സിക്കോയുടെ ആദ്യ ഗോള്‍ നേടിയത്.
81-ാം മിനിറ്റില്‍ ഒറിബെ പെരാള്‍ട്ടയിലൂടെ മെക്‌സിക്കോ ലീഡ് 2-0 ആക്കി.
















