ബദിയടുക്ക: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിനെ അപകീര്‍ത്തികരമായ വാര്‍ത്ത വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചതിനു ബദിയഡുക്കയിലെ സ്റ്റാര്‍ ബി.ഡി.കെയുടെ അഡ്മിനെതിരെ പൊലീസ് കേസെടുത്തു.
ബീഫ് ഭക്ഷിക്കുന്നവരുടെ വോട്ട് തനിക്കുവേണ്ടെന്നു തന്ത്രി പറയുന്നതായി അദ്ദേഹത്തിന്റെ ചിത്രം വച്ചാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ബദിയഡുക്കയിലെ സിപിഎം നേതാവായ ഇബ്രാഹിമിനെതിരെയാണ് കേസ്. ഇത് സംബന്ധിച്ച് എന്‍ഡിഎ ഇലക്ഷന് ചീഫ് അഡ്വ. സദാനന്ദ റൈ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിമിനെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: