തൃക്കരിപ്പൂര്‍: അച്ഛന് ഉപേഷിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസവും ജീവിതവും വഴി മുട്ടിയ വിഷ്ണു പ്രസാദും ഹരിപ്രസാദും ഇനി സേവാഭാരതിയുടെ തണലില്‍ വളരും. തൃക്കരിപ്പൂര്‍ നടക്കാവ് കൊവ്വല്‍ മുണ്ട്യയ്ക്ക് സമിപം വാടക കൊട്ടേജില്‍ താമസിക്കുന്ന ആര്.ലക്ഷിമിയുടെ മക്കളാണ് വിഷ്ണു പ്രസാദും ഹരിപ്രസാദും. വിഷ്ണു പ്രസാദ് എടച്ചക്കൈ സ്കൂളില്‍ നാലാം ക്ലാസ്സിലും അനുജന് ഹരിപ്രസാദ് യുകെജിയിലും പഠിച്ചുകൊണ്ടിരിക്കെയാണ് ഭര്‍ത്താവ് ലക്ഷ്മിയെ ഉപേക്ഷിച്ച് പോയത്. തുടര്‍ന്ന് ലക്ഷ്മിയെ ബന്ധുകളും കൈവിട്ടതോടെയാണ് ഈ കുരുന്നുകളുടെ പഠനവും ജീവിതവും വഴിമുട്ടിയത്.
കര്‍ണാടക സ്വദേശികളാണ് ലക്ഷ്മിയുടെ കുടുംബമെങ്കിലും കേരളത്തില്‍ ജനിച്ച് വളര്‍ന്ന ലക്ഷ്മിക്ക് നാടും വീടും നിശ്ചയമില്ല. കുട്ടികളുടെ ദൈന്യത അറിഞ്ഞ സംഘ വിവിധ ക്ഷേത്ര പ്രവര്‍ത്തകരായ കെ.രാജന്, എം.വിജയന് എന്നിവരാണ് സേവാഭാരതിയുടെ കാഞ്ഞങ്ങാട് ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തിന് കുട്ടികളെ കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: