കോട്ടയം: പ്രധാനമന്ത്രിയുടെ സ്‌കില്‍ ഇന്ത്യാ പ്രോഗ്രാമിന്റെ ഭാഗമായി 2014-ല്‍ യുജിസിയുടെ അംഗീകാരത്തോടെ ബിസിഎം കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിച്ച ദ്വിവത്സര പ്രിന്റിംഗ് ടെക്‌നോളജി, ഫുഡ് പ്രോസസിംഗ്, അക്കൗണ്ടിംഗ് & ടാക്‌സേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. വിദഗ്‌ദ്ധ പരിശീലനം, വ്യവസായ സ്ഥാപനങ്ങളില്‍ പരിശീലനത്തിനുള്ള ക്രമീകരണം, സ്‌കോളര്‍ഷിപ്പ് തുടങ്ങി വിവിധ സേവനങ്ങള്‍ കോഴ്‌സുകളുടെ പ്രത്യേകതയാണ്. പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണ്. വിശദാംശങ്ങള്‍ക്ക് : 9447541970 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
















