കറുകച്ചാല്‍: കഴിഞ്ഞ മുപ്പതിന് ബൈക്കപകടത്തില്‍ മരിച്ച ശാന്തിപുരം ഇരുമ്പുകുഴി അരീക്കല്‍ ഗോപകുമാറിന്റെ (കണ്ണന്‍ 28) കുടുംബ സഹായത്തിന് നാടൊരുങ്ങുന്നു. സ്വന്തം മകന്റെ വൃക്കകള്‍, കണ്ണുകള്‍, കരള്‍, ശ്വാസകോശം, ഹൃദയം എന്നിവ ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടുകൊടുത്ത ഗോപാലകൃഷ്ണനും മാതാവ് സുശീലയും ഇന്ന് നിസഹായരും നിരാലംബരുമാണ്.
കഠിനാദ്ധ്വാനം ചെയ്തും കടംവാങ്ങിയും തങ്ങളെ ഓരോരുത്തരേയും വിവാഹം കഴിക്കാന്‍ പാടുപെട്ട സഹോദരന്‍ ഗോപകുമാറിന്റെ വേര്‍പാടില്‍ ദുഖിതരാണ് സഹോദരിമാരായ സിന്ധുവിനും ബിന്ദുവിനും. കഴിഞ്ഞ 27ന് കുരിശുമൂട്ടില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ ഗോപന്‍ 30ന് മസ്തിഷ്‌കമരണം സംഭവിച്ചു.
ഗോപന്റെ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ അറിഞ്ഞതോടെ ഇവര്‍ക്ക് കൈത്താങ്ങാകാന്‍ കറുകച്ചാല്‍ പഞ്ചായത്തും കുരിശുംമൂട് റേഡിയോമീഡിയാ വില്ലേജും ചേര്‍ന്ന് ഗോപകുമാര്‍ കുടുംബസഹായനിധി രൂപീകരിച്ചു. 12ന് രാവിലെ 9മുതല്‍ വൈകിട്ടി 4വരെ പഞ്ചായത്തിലെ 8,9,10,11,12,13 വാര്‍ഡുകളില്‍ ജനകീയ ധനസമാഹരണം നടത്തും. എസ്ബിടി കറുകച്ചാല്‍ ബ്രാഞ്ചില്‍ അക്കൗണ്ടു തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67364173868 കഎടഇ ചീ. ടആഠഞ0000426.
















