കോട്ടയം: സ്വാമി അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിസ്ഥിതിദിനാചരണം നടത്തി. ആലാംപള്ളിയില്‍ നടന്ന പരിസ്ഥിതി കൂട്ടായ്‌മയില്‍ സമിതി പ്രസിഡന്റ് കെ.ജി.ദാമോദരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ചെറുവള്ളി, ചമ്പക്കര വിജയകുമാര്‍, രാധാാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍പ്പൂക്കര, മാന്നാനം, ചെറുവള്ളി, പൊന്‍കുന്നം, ചമ്പക്കര, മണിമല, എരുമേലി, മറ്റക്കര, തിരുവാര്‍പ്പ്, മേമ്മുറി, അമ്പാറ എന്നീ സ്ഥലങ്ങളില്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണം നടന്നു.വി.ടി.ശ്രീകുമാര്‍, പി.ജി.രാജീവ് കുമാര്‍, പി.കെ.മോഹനദാസന്‍ നായര്‍, പ്രമോദ് ചന്ദ്രന്‍, എം.ജി.സോമന്‍ നായര്‍, സി.കെ.വിജയകുമാര്‍, പി.വി.ഷാജി, കെ.ജി.മുരളി, എ.എന്‍.രമേശ്, ജയപ്രകാശ്, അനീഷ്, അനില്‍കുമാര്‍, രുഗ്മിണിയമ്മ, എം.ജി.സുകുമാരന്‍ നായര്‍, വിഷ്ണുഗോപാല്‍, കെ.എന്‍.പ്രസന്നകുമാര്‍, ശശികുമാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലായി നടന്ന പരിസ്ഥിതി ദിനാചരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാതയോരങ്ങളില്‍ വൃക്ഷത്തൈനട്ടും ഔഷധസസ്യങ്ങളുടെ വിത്തുകളും തൈകളും വിതരണം ചെയ്തും സമിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലി.
















