തിരുവല്ല: റോഡിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗസമിതിയുടെ നേതൃത്വത്തില്‍ കായംകുളം-തിരുവല്ല സംസ്ഥാന പാത ഉപരോധിച്ചു. പുളിക്കീഴ് വളഞ്ഞവട്ടം ജംഗ്ഷനില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് പൗരസമിതി ഉപരോധം സംഘടിപ്പിച്ചത്. റോഡിലെ ഈ ഭാഗത്ത് പതിവാകുന്ന വെളളക്കെട്ട് മൂലം അപകടങ്ങള്‍ പതിവായിരിക്കുകയാണ്. പുളിക്കീഴ് പള്ളി, ബാങ്ക്, പോസ്റ്റ് ഓഫീസ്, കോളേജ്, സ്ക്കൂള്, അംഗണ്‍വാടി, രജിസ്ട്രാര്‍ ഓഫീസ് തുടങ്ങി മുതലായവ സ്ഥിതി ചെയ്യുന്ന തിരക്കേറിയ പ്രദേശത്ത് പതിവാകുന്ന വെളളക്കെട്ട് വന്‍ ഗതാഗത തടസ്സങ്ങള്‍ക്കും കാരണമാകുന്നുണ്ട്. റോഡിന്റെ ഏതാണ്ട് പകുതിയിലേറെ ഭാഗത്തായി രൂപപ്പെടുന്ന വെളളക്കെട്ട് ഒഴിവാക്കാനായി വാഹനങ്ങള്‍ മറുവശത്തേക്ക് വെട്ടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങളില്‍ ഏറെയും ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടന്ന അപകടത്തില്‍ നിരണം സ്വദേശിയായ ഒരു ഇരുചക്ര വാഹന യാത്രികന് മരണപ്പെട്ടിരിന്നു. റോഡിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും താലൂക്ക് സമിതികളിലും നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നതായി ജനപ്രതിനിധികള്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ചെറിയാന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ പൗലോസ്, കടപ്ര ഗ്രാമപഞ്ചായത്തംഗം മേരിക്കുട്ടി ജോണ്സണ്, വ്യാപാരി വ്യവസായികള്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, പ്രദേശവാസികള്‍, €ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി. ഒരുമണിക്കൂര്‍ നീണ്ടുനിന്ന സമരം പോലീസ് ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: