തിരുവല്ല: ഉണ്ടപ്ലാവില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ചില്ലറ വില്‍പ്പന ശാലയില്‍ മോഷണം. 12000 രൂപയോളം വിലമതിക്കുന്ന മുന്തിയ ഇനം വിദേശമദ്യവും ഏകദേശം മൂവായിരത്തോളം രൂപയും നഷ്ടമായി. ഇന്നലെ രാവിലെ പത്ത് മണിയോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഷട്ടറിന്റെ താഴ് കുത്തിത്തുറന്നാണ് മോഷട്ക്കള് ഉളളില്‍ പ്രവേശിച്ചത്. താഴ് വലിച്ചെറിഞ്ഞ നിലയില്‍ സമീപത്ത് നിന്നും കണ്ടെത്തി. റാക്കില്‍ സൂക്ഷിച്ചിരുന്ന മദ്യവും ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമാണ് മോഷണം പോയത്. പത്തനംതിട്ടയില്‍ നിന്നുളള വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഷട്ടറിലും മറ്റും ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: