പുല്‍പ്പള്ളി : പുല്‍പ്പള്ളി പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ തൊഴില്‍കാര്‍ഡ് പുതുക്കുന്നതിന്റെ മറവില്‍ തൊഴില്‍ കാര്‍ഡ് ഉടമകളില്‍ നിന്നും എഡിഎസുമാര്‍ പണപ്പിരിവ് നടത്തുന്നു.
ഒരു കാര്‍ഡ് പുതുക്കുന്നതിന് ഒരാളില്‍ നിന്നും ഇരുപത്രൂപ വീതം വാങ്ങിയാണ് കാര്‍ഡ് പുതുക്കി നല്‍കുന്നത്.തൊഴില്‍ കാര്‍ഡ് പുതുക്കിയാല്‍ മാത്രമേ വരും നാളുകളില്‍ പണിക്ക് ഇറങ്ങാന്‍ കഴിയും എന്നുള്ളതിനാല്‍ ഇതിന് എതിര് പറയാന്‍ ആരും തയ്യാറാകുന്നില്ല.
പഞ്ചായത്തില്‍ നിന്നും തീര്‍ത്തും സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ് തൊഴില്‍കാര്‍ഡ് പുതുക്കല്‍. ഒരു വാര്‍ഡില്‍ ഏകദേശം 350 നും 400 നും ഇടയ്ക്ക് തൊഴില്‍ കാര്‍ഡ് ഉടമകള്‍ ഉണ്ട്. ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നതിലൂടെ ആയിരക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിക്കുന്നത്.
വാര്‍ഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയുടേയും മൗന സമ്മതത്തോടെയാണ് ഇത്തരത്തിലുള്ള പണപ്പിരിവുകള്‍ നടക്കുന്നത്.
സാധാരണക്കാരും വനവാസികളും കൂടുതല്‍ തൊഴില്‍ കാര്‍ഡ് ഉടമകളായ പുല്‍പ്പള്ളി പഞ്ചായത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയുവാന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കാത്തത് പഞ്ചായ ത്തംഗങ്ങള്‍ വിഹിതം കൈപ്പറ്റുന്നതുകൊ ണ്ടാണ് എന്ന് ജനം സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: