പുല്‍പ്പള്ളി: അഗതി ആശ്രയ പദ്ധതിപ്രകാരം ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്ത നിത്യോപയോഗ സാധനങ്ങളില്‍ തൂക്കകുറവ്.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളിലാണ് തൂക്കകുറവ് കണ്ടെത്തിയത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍ തുടങ്ങി അവശ്യ സാധനങ്ങളുടെ 500 ഗ്രാം പാക്കറ്റുകളില്‍ 50 ഗ്രം വരെ തൂക്കകുറവാണ് കാണപ്പെട്ടത്.
15 ക്വിന്റലോളം അവശ്യ സാധനങ്ങളാണ് വിതരണത്തിന് എത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍, പുല്‍പ്പള്ളി പോലീസ് എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: