ഉദുമ: ഓവുചാല്‍ നിര്‍മ്മിച്ചില്ല. തൃക്കണ്ണാട്ട് കെഎസ്ടിപ് റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന് അപകടഭീഷണിയുയര്‍ത്തുന്നു. കെഎസ്ടിപി റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തിന് ഉദാഹരണമാണ് തൃക്കണ്ണാട് സംസ്ഥാന പാതയില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളം. റോഡിന്റെ പണി ഈ ഭാഗത്ത് പൂര്‍ത്തിയാകുകയും കള്‍വര്‍ട്ട് നിര്‍മ്മിക്കുകയും ചെയ്തിരുന്നെങ്കിലും ഓവുചാല്‍ പണിയാത്തതിനെ തുടര്‍ന്ന് മഴവെള്ളം മുഴുവന്‍ റോഡില്‍ കെട്ടി നില്‍ക്കുകയാണ്.
വേനല്‍മഴ ശക്തമായി തുടങ്ങിയാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് റോഡിലെ മഴവെള്ളം വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ വെളളം തെറിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. തൃക്കണ്ണാട്ടിലെ ഓട്ടോറിക്ഷാ സ്റ്റാന്റും ഇതുമൂലം വെളളത്തിനടിയിലായി . ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: