കാസര്‍കോട്: ജില്ലയില്‍ ബിജെപിക്കെതിരെ സിപിഎം നടത്തുന്ന അക്രമം ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞദിവസം പുല്ലൂര്‍ മാടിക്കാലിലെ ബിജെപി പ്രവര്‍ത്തകനായ പവിത്രന്റെ കാര്‍ സിപിഎം സംഘം തകര്‍ത്തു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ കാറിന്റെ ചില്ലുകള്‍ പ്രകോപനമില്ലാതെ അടിച്ചുതകര്‍ക്കുകയായിരുന്നു. പുല്ലൂര്‍, മഡിയന്‍, പടിഞ്ഞാറേക്കര ഭാഗങ്ങളില്‍ അക്രമം വ്യാപകമായിട്ടുണ്ട്. പോലീസ് കാവലിലാണ് പടിഞ്ഞാറേക്കരയിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ കിടന്നുറങ്ങുന്നത്.
കാസര്‍കോട് കേളുഗുെഡ്ഡ, അയ്യപ്പനഗറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓമിനി വാന്‍ സിപിഎം സംഘം തകര്‍ത്തു. ബിജെപി പ്രവര്‍ത്തകനായ അജിത് എന്നയാളുടെ വാനാണ് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: