കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ടൂർണമെന്റിൽ ഹെയ്തിയെ തകർത്ത് മുൻ ചാമ്പ്യന്മാരായ ബ്രസീൽ തിരിച്ച് വരവ് നടത്തി. ഹെയ്തിയെ 7 ഗോളുകൾക്കാണ് ബ്രസീൽ തകർത്ത് എറിഞ്ഞത്.
ഫിലിപ്പോ കൗട്ടീഞ്ഞോ ഹാട്രിക്ക് നേടിയപ്പോള്‍ റെനേറ്റോ അഗസ്‌റ്റോയുടെ ഇരട്ടഗോളുകളും, ഗബ്രിയേല്‍, ലൂക്കാസ് ലിമ എന്നിവരുമായിരുന്നു ബ്രസീലിനായി ഗോൾ നേടിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടിയ ബ്രസീല്‍ രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് അടിച്ചത്.
ദൗര്‍ഭാഗ്യം കാരണം പഴി കേള്‍ക്കേണ്ടി വരുന്ന ടീമിന് കോപ്പയിലെ വിജയം ആശ്വാസം ഏറെ നല്‍കുന്നു. ആദ്യ മത്സരത്തിലെ പിഴവുകളടച്ച് വന്ന ബ്രസീല്‍ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു.
ഹെയ്തിക്കായി ജെയിംസ് മാഴ്‌സലിന്‍ ഒരു ഗോള്‍ നേടി. ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് ഏഴു ഗോളിന് പരാജയപ്പെട്ട ശേഷം ബ്രസീല്‍ നേടുന്ന കൂറ്റന്‍ ജയമായിരുന്നു ഇത്.
















