കോട്ടയം: നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു പഴയവീട് ഇടിഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല. കാര്‍ തകര്‍ന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ എം.സി. റോഡില്‍ ചവിട്ടുവരി ജങ്ഷനിലാണ് സംഭവം. ഇടപ്പള്ളി സണ്ണിയുടെ ഉടമസ്ഥതയിലുള്ള ആള്‍ താമസമില്ലാത്ത പഴയ വീടാണ്ഇടിഞ്ഞു വീണത്. അപകടത്തില്‍ കൊല്ലപ്പള്ളി എലിവാലി ഔസേപ്പുപറമ്പില്‍ സോജിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ തകര്‍ന്നത്.
പിതാവിനു മരുന്നു വാങ്ങാനായി കോട്ടയത്തത്തെിയ സോജി ചവിട്ടുവരിയില്‍ എത്തിയപ്പോള്‍ മറ്റൊരു കടയില്‍ കയറാനായി കാര്‍ വീടരുകില്‍ പാര്‍ക്ക് ചെയ്ത ശേഷം കടയിലേക്കു പോയപ്പോഴായിരുന്നു സംഭവം. വീട്ടുടമസ്ഥനായ സണ്ണി വിദേശത്ത് ജോലി ചെയ്യുകയാണ്.
















