പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം പള്ളി ജംഗ്ഷനു സമീപം നിയന്ത്രണം വിട്ടു കാര്‍ മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന പാലാ വെളിയന്നൂര്‍ പഞ്ചായത്തംഗവും കേരളാ കോണ്‍ഗ്രസ് നേതാവുമായ സണ്ണി പുതിയിടത്തിനു നിസാര പരിക്കേറ്റു. പാലായില്‍ നിന്നു പൊന്‍കുന്നത്തേക്കു വരികയായിരുന്ന കാര്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്കാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മൂന്നു തവണ വട്ടം കറങ്ങി മറിഞ്ഞ് പൂര്‍വസ്ഥിതിയിലെത്തി സമീപത്തെ മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു.
















