ചങ്ങനാശ്ശേരി : മോര്‍ക്കുളങ്ങരയില്‍ ബിഡിജെഎസ് പ്രവര്‍ത്തകരായ ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് വാഴപ്പള്ളി പഞ്ചായത്ത് എന്‍ഡിഎ യുടെ നേതൃത്വത്തില്‍ തുരുത്തിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അധികാര ഹുങ്കില്‍ എന്‍ഡിഎ യുടെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന സിപിഎം അക്രമം അവസാനിപ്പിച്ചില്ലങ്കില്‍ കനത്തവില നല്‍കേണ്ടിവരും എന്ന് എന്‍ഡിഎ നേതാക്കള്‍ താക്കീതുനല്‍കി. ബിഡിജെഎസ് താലൂക്ക് പ്രസിഡന്റ് പി.കെ ക്യഷ്ണന്‍, ബിജെപി വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജു മങ്ങാട്ടുമഠം, പി.ആര്‍ സുരേഷ്,മനോജ് പൊക്കത്തില്‍, സോജിമോന്‍ തുരുത്തി, റെജിമോന്‍ കാവാലംതുണ്ടിയില്‍,തങ്കച്ചന്‍,ശ്രീജിത്ത് തുടങ്ങിയവര്‍ പ്രതിഷേധപ്രകടനത്തിന് നേത്യത്വം നല്‍കി.
















