കൊളംബോ: നാലുവര്‍ഷത്തിനുശേഷം ഫര്‍വീസ് മഹ്‌റൂഫിനെ ശ്രീലങ്ക തിരിച്ചുവിളിച്ചു. ഏകദിന ടീമിലേക്കാണ് താരത്തെ തിരിച്ചുവിളിച്ചത്. 2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയാണ് മഹ്‌റൂഫ് അവസാന ഏകദിനം കളിച്ചത്. ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനും എതിരായ ഏകദിന പരമ്പരയിലേക്കാണ് മഹ്‌റൂഫിനെ തിരിച്ചുവിച്ചത്.
മഹ്‌റൂഫിന് പുറമെ ഏകദിന സ്‌പെഷ്യലിസ്റ്റുകളായ ഓള്‍ റൗണ്ടര്‍ ധനുഷ്‌ക ഗുണതിലകെ, ലെഗ് സ്പിന്നര്‍ എസ്. പ്രസന്ന, ഓഫ് സ്പിന്നര്‍ സുരാജ് രണ്‍ദിവെ, ബാറ്റ്‌സ്മാന്‍ ഉപുല്‍ തരംഗ എന്നിവരും ടീമിനൊപ്പം ചേരും.
ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ലങ്ക കളിക്കുക. ഇതിന് മുന്നോടിയായി രണ്ടു ഏകദിനങ്ങള്‍ അയര്‍ലന്‍ഡിനെതിരേയും കളിക്കുന്നുണ്ട്. ജൂണ്‍ 16, 18 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരേ ലങ്കയുടെ മത്സരങ്ങള്‍. ജൂണ്‍ 21ന് ഇംഗ്ലണ്ട-ശ്രീലങ്ക ഏകദിന പരമ്പര തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: