ത്യാഗം കൂടാതെ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ സാദ്ധ്യമല്ല. ”ത്യാഗേനൈകേ അമൃതത്ത്വമാനശുഃ” ത്യാഗത്തിലൂടെയേ അമൃതത്ത്വം നേടാന്‍ കഴിയൂഎന്നാണ്. എന്തിനും ത്യാഗം വേണം.
ഒരു പരീക്ഷയ്‌ക്ക് അനായാസം ജയിക്കണമെങ്കില്‍ കഠിനാദ്ധ്വാനം വേണം. ഒരുപാലംതീര്‍ക്കണമെങ്കില്‍ വളരെ ശ്രദ്ധയോടും ക്ഷമയോടും പ്രയത്‌നിക്കണം. ഏതുപ്രയത്‌നത്തിന്റേയും വിജയത്തിനടിസ്ഥാനം ത്യാഗമാണ്.
ത്യാഗമല്ലാതെ സംസാര സമുദ്രം തരരണംചെയ്യാന്‍ കഴിയില്ല. ത്യാഗമില്ലാതെ മന്ത്രം ജപിച്ചതുകൊണ്ടണ്ടുമാത്രം യാതൊരുഫലവുമില്ല. ത്യാഗമില്ലാത്തവന്‍ എത്രമന്ത്രം ജപിച്ചാലും മന്ത്രദേവതയെ സാക്ഷാത്ക്കരിക്കുവാന്‍സാധിക്കില്ല.
ത്യാഗബുദ്ധിയുള്ളവന്‍ മന്ത്രം ജപിച്ചില്ലെങ്കിലും അവന്റെ മുന്നില്‍ ദേവതയെത്തും. അവനുവേലചെയ്യുന്നതിനായി എല്ലാദേവതകളും പിന്നാലെയെത്തും. ഇതിന്നര്‍ത്ഥം മന്ത്രം ജപിക്കേണ്ടെന്നല്ല അതോടൊപ്പം തത്ത്വം അനുസരിച്ചു ജീവിക്കുകയും വേണം.
















