പന്തീരാങ്കാവ്: നാളികേരത്തിന്റെ തറവില പിടിച്ചു നിര്‍ത്താന്‍ നാളികേര കര്‍ഷകരുടെ കൂട്ടായ്‌മയായ നാളികേര കമ്പനികളെയും ഫെഡറേഷനുകളെയും പച്ചത്തേങ്ങ സംഭരണ ഏജന്‍സികളായി നിയമിക്കണമെന്ന് പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തില്‍ ചേര്‍ന്ന കോഴിക്കോട് ബ്ലോക്ക് നാളികേര വികസന ഫെഡറേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഫെഡറേഷന്‍ പ്രസിഡന്റ് ഇടമന പരമേശ്വരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. കുഞ്ഞാപ്പു, ടി. സജീന്ദ്രന്‍, എം. വിജയന്‍, കെ. അസീസ്, എന്‍. ചന്ദ്രമോഹനന്‍, എന്‍. രാജാമണി, ആര്‍എം. രാജന്‍, രവീന്ദ്രന്‍ പി, ചന്ദ്രന്‍ നായര്‍ ടി, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ ഭാരവാഹികളായി ഇടമന പരമേശ്വരന്‍ (പ്രസിഡന്റ്), പി. ചന്ദ്രന്‍ നായര്‍, ഡി. ചിത്രാകരന്‍ (വൈസ് പ്രസിഡന്റ്),, എം. കുഞ്ഞാപ്പു (ജനറല്‍ സെക്രട്ടറി), ടി. സജീന്ദ്രന്‍ (സെക്രട്ടറി), ടി. രാജന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ പി . ചന്ദ്രന്‍ നായര്‍ സ്വാഗതവും, ടി. സജീന്ദ്രന്‍ നന്ദിയും പറഞ്ഞു.
















