നീലേശ്വരം: ദേവീ ദേവന്മാരുടെ ദര്‍ശന പുണ്യമേകി മന്നംപുറത്ത് കാവി കലശ മഹോത്സവം സമാപിച്ചു. മൂന്ന് ദിവസമായി നടന്ന കലശ മഹോത്സവത്തിന് ഇന്നലെ വന്‍ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ പന്തല്‍ നിര്‍മ്മാണവും തുടര്‍ന്ന് തിരുമുടിയും കലശ തട്ടും ആവേശമായി തിരുമുറ്റത്തെത്തി.
ഇതിനു പിന്നാലെ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്ര സ്ഥാനികരുടെ അകമ്പടിയോടെ മത്സ്യ കോവകള്‍ തിരു സന്നിധിയിലെത്തിച്ചു. വൈകുന്നരം പ്രസന്ന പൂജകള്‍ക്കായി ക്ഷേത്ര തിരുനട തുറന്നതോടെ ദേവീ ദേവന്മാരുടെ തിരുമുടിയുയര്‍ന്നു. അലങ്കരിച്ചൊരുക്കിയ രണ്ട് കലശ കുംഭങ്ങളും ചുമലിലേറ്റിയ പുരുഷാരം ഭക്ത ജനങ്ങളുടെയും നടയില്‍ ഭഗവതി, ക്ഷേത്ര പാലകന്, കാളരാത്രി, കൈക്കോളന്‍ എന്നീ തെയ്യ കോലങ്ങളുടെ അകമ്പടിയോടു കൂടി ക്ഷേത്രത്തെ വലം വെച്ചു. ദേവീ ദേവന്മാര് ദര്‍ശന പുണ്യമേകി കാവിന്റെ പടിയിറങ്ങിയതോടെ തുലു നാട്ടിലെ ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. ഇന്ന് തന്ത്രിവര്യന്‍ ദിലീപ് വാഴുന്നോരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും ശ്രീഭൂത ബലിയും നടക്കും. വിശേഷപ്പെട്ട കലശ ചന്തയും ഇന്നാണ്.
നീലേശ്വരം മന്നംപുറത്ത് കാവില്‍ കലശോത്സവത്തില്‍ സമാപനദിവസമായ ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: