കാസര്‍കോട്: മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനം നേടാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ബിഎസ് കോളജ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പാള്‍ കെ എ നവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്ട്രേഷനെക്കുറിച്ചും എഞ്ചിനീയറിംഗ്, മെഡിക്കല്‍ ബ്രാഞ്ചുകളുടെ ഉള്ളടക്കം, സാധ്യതകള്‍ എന്നിവയെക്കുറിച്ചുമാണ് ട്രെയിനിംഗ്.
ഒമ്പതിന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍, എ പി ജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി പ്രോ. വൈസ്ചാന്സിലര് ഡോ. അബ്ദുര്‍ റഹ് മാന്‍ പൈക്ക ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എഞ്ചിനീയറിംഗ് മെഡിക്കല്‍ രംഗത്തെ കരിയര്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ എടുക്കുന്നതാണ്. ഇന്റര്‍നെറ്റ് വഴിയുള്ള ഓപ്ഷന് രജിസ്ട്രേഷനെക്കുറിച്ചും അതില്‍ വരാനിടയുള്ള സംശയങ്ങളെക്കുറിച്ചും പ്രൊഫ. കെ അസീം ക്ലാസ് എടുക്കും. മെഡിക്കല്‍ ബ്രാഞ്ചുകളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും പ്രൊഫ. പി ആര് സുകുമാരന്‍ സംസാരിക്കും. വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ജോലി സാധ്യതയെയും ക്യാമ്പസ് പ്ലേസ്മെന്റിനെയും കുറിച്ചുള്ള സംശയങ്ങള്‍ക്ക് പ്രൊഫ. രാഹുല്‍ സി മറുപടി നല്‍കും. വിവിധ എഞ്ചിനീയറിംഗ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. സംശയനിവാരണത്തിനായി രക്ഷിതാക്കളുമായി പാനല്‍ ചര്‍ച്ചയും ഉണ്ടായിരിക്കും.ഈ വര്‍ഷം എഞ്ചിനീയറിംഗ്, മെഡിക്കല്‍ അഡ്മിഷന് കാത്തിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും 04994250290, 9496329574 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. അസിസ്റ്റന്റ് പ്രൊഫ. കെ അസീം, പ്രിന്‍സിപ്പാള്‍ ഡോ. കെ എ നവാസ്, അസിസ്റ്റന്റ് പ്രൊഫ. മുജീബ് റഹ് മാന്‍ എന്നിവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: