കോട്ടയം: വടവാതൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് നേരെ നടത്തിയ അതിക്രമം ഹൈന്ദവ സ്ഥാപനങ്ങളോട് സിപിഎം കാട്ടുന്ന നിഷേധാത്മക നിലപാടിന്റെ സൂചനയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി. ആരോപിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര ഭൂമിയുടെ ഗേറ്റ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുവാന്‍ തയ്യാറാകുന്നതും ഈ നിലപാടിന്റെ ഭാഗമാണ്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വഴിയുണ്ടാക്കാനാണ് സിപിഎം സംഘം ക്ഷേത്രത്തിന്റെ ഗേറ്റ് പൊളിച്ചത്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹരി പറഞ്ഞു.
















