കഷ്ടപ്പെടുന്നവരെ സഹായിക്കാനും ദുഃഖിതര്‍ക്കാശ്വാസം പകരാനുമുള്ള മനസ്സിനെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയുള്ളതാകണം നമ്മുടെ ശ്രമം ഓരോന്നും. വിശക്കുന്നവന് ഭക്ഷണമാണ് കൊടുക്കേണ്ടത്. ഭള്ളല്ല. എന്ന് പറയുന്നത് നമ്മുടെ മനസ്സിനെ വിശാലമാക്കുവാന്‍ വേണ്ടിയാണ്. ഒരു വിഷമസന്ധിയില്‍ നമ്മുടെ മനസ്സിനെ ആശ്വസിപ്പിക്കുവാന്‍ എത്തിയവരുടെ മുഖം നാം എന്നും ഓര്‍ക്കണം.
നമ്മുടെകൈ നമ്മുടെകണ്ണില്‍തട്ടി കണ്ണു മുറിഞ്ഞാലും നമ്മള്‍ കൈ മുറിച്ചുമാറ്റുവാന്‍ പാടില്ല. അതേ കൈകൊണ്ട് കണ്ണിനെ തലോടും. കാരണം എന്റെ കണ്ണാണ്എന്റെ കൈയാണ് മക്കളേ, അതുപോലെ അന്യരുടെ തെറ്റുകള്‍ക്ഷമിച്ച് അവരെ പരമാവധി സേവിക്കാനുള്ള മനസ്സാണ് നമുക്കുണ്ടാവേണ്ടത്. അതാണ് ഈശ്വരസ്‌നേഹം. അവര്‍ക്കുള്ളതൈണ് ഈശ്വരകൃപ.
















