ആത്മാക്കളുടെ അത്മാവുതേടുന്ന വഴികളിലൊരിക്കല്
ജീവന്റെ ജീവനെ തേടുന്ന
നിന്നെ കണ്ടുമുട്ടി
പോകെപ്പോകെ നീ കഥകള്‍ പറഞ്ഞുതുടങ്ങി
കഥകളുടെ ആത്മാവു പരതി ഞാനുഴറുകയായിരുന്നു
കായലിന്നളകങ്ങള് കാറ്റില്‍ ഇളകിയാടില്ല
വെയില് വിതച്ച വഴികളില്‍
കബന്ധങ്ങള്‍ പറഞ്ഞ കഥകളില്‍
പ്രണയത്തിന്റെ ഉപ്പു ചുവച്ചു.
നാവില്പൂത്ത ജീവനുകള്‍
ചതിയുടെ ചുഴിത്തിരകളില്
മുങ്ങിത്താണു
ഞാന്‍ ആത്മാവുകളുടെ ആത്മാവുതേടി
നീ ജീവന്റെ ജീവനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: