കാഞ്ഞങ്ങാട്: ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കുട്ടികള്‍ ഇരയാകേണ്ടിവരുന്ന സാഹചര്യത്തില്‍ അവരുടെ സംരക്ഷണത്തിനായി ദേശീയ ബാലവകാശ കമ്മീഷന് ഇടപെടണമെന്ന് ബാലഗോകുലം ജില്ലാ സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പടിഞ്ഞാറെക്കരയില്‍ സിപിഎം അക്രമത്തില്‍ വീടുകളില്‍ കളിക്കുകയായിരുന്ന പിഞ്ചുകുട്ടികളും, അമ്മമാരുമുള്പ്പെടെ അനേകം പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇത്തരം രാഷ്ട്രീയ സംഘര്ഷങ്ങളില്പ്പെടുന്ന നിരപരാധികളായ കുട്ടികളിലുണ്ടാകുന്ന മാനസിക സംഘര്‍ഷം കുട്ടികളുടെ ഭാവിയെത്തന്നെ ബാധിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികള്‍ ഈ വിഷയം ഗൗരവമായി കാണേണ്ടതാണെന്നും ബാലഗോകുലം ആവശ്യപ്പെട്ടു.
അക്രമത്തില്‍ പരിക്കേറ്റവരെ ബോലഗോകുലം ജില്ലാ അധ്യക്ഷന്‍ കെ.വി.ഗണേശന്, ജില്ലാ കാര്യദര്‍ശി ജയരാമന് മാടിക്കാല്‍, സംഘടനാ കാര്യദര്‍ശി പി.മധു, മേഖലാ സംഘടനാ കാര്യദര്‍ശി എന്‍.ടി.വിദ്യാധരന്, ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് കാര്യദര്‍ശി പത്മനാഭന് പുല്ലൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: