ചങ്ങനാശേരി: സൗത്ത് ഇന്ത്യന്‍ ദലിത് കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 10ന് മാര്‍ത്തോമാ വിദ്യാനികേതന്‍ ആഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11ന് നടക്കുന്ന സമ്മേളനത്തില്‍ ജെയിംസ് ഇലവുങ്കല്‍ അദ്ധ്യക്ഷത വഹിക്കും. തമിഴ്‌നാട് ബിഷപ്പ് കൗണ്‍സില്‍ എസ്‌സി ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ. ആല്‍ബര്‍ട്ട് നെല്‍സണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്‍ഫോന്‍സ് കെന്നടി, ഇ. ജയരാജന്‍, ഫാ. ഷാജ്കുമാര്‍, ഫാ. ജോണ്‍ അരീക്കല്‍ തുടങ്ങിയവും വിവിധ ദലിത് കത്തോലിക്കാ സംഘടനാ നേതാക്കന്മാരും പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുക്കും.
















