തൃക്കോതമംഗലം: സേവാഭാരതിയുടെയും സ്വസ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്തരിച്ച പി.എസ്. രതീഷിന്റെ അനുസ്മരണവും പഠനോപകരണവിതരണവും വിദ്യാഭ്യാസ സെമിനാറും നടത്തി. അഡ്വ ജയസൂര്യന്‍ സെമിനാറിന് നേതൃത്വം നല്‍കി. വാകത്താനം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഹിം വൃക്ഷത്തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യകാരി അംഗമായ അഡ്വ. എന്‍. ശങ്കര്‍ റാം മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീമതി ജയമോള്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്‍സി ഏബ്രഹാം, ഹൈസ്‌കൂള്‍ അധ്യാപിക ശ്രീമതി രാധിക ശ്രീ. കെ.ജി. ലക്ഷ്മണന്‍, ശ്രീ സി. രഞ്ജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
















