പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പമ്പാപരിരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാനകേന്ദ്രത്തില്‍ നടന്ന ശാസ്ത്ര സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്തു.
പമ്പാ പരിരക്ഷണസമിതി തയ്യാറാക്കായ ‘വരാല്‍ച്ചാല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം അഡ്വ. പീലിപ്പോസ് തോമസ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ മാത്യൂസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സമിതി പ്രസിഡന്റ് പ്രൊഫ. എം.വി.എസ് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.എസ്. ബിനു വരാല്‍ച്ചാല്‍ പമ്പാതടത്തിലെ സമതല നീര്‍ത്തടം എന്ന പ്രബന്ധം അവതരിപ്പിച്ചു. എന്‍. കെ. സുകുമാരന്‍ നായര്‍, ലേഖാ വിജയ കുമാര്‍, അഡ്വ. ജെസ്സി സാജന്, എം.എ. കബീര്‍, ബിനി ഷാജി, സുമ ബാബു, എം.ജി. മുരളീധരന് നായര്‍, മാത്യൂസ് കൂടാരത്തില്‍ സൈമണ്‍ കൈപ്പള്ളാലുങ്കല്, പ്രിയ രാജന്, കെ.ആര് ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ പങ്കെടുത്ത എല്ലാവര്ക്കും ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: