വാഷിങ്ടണ്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പെറുവിന് വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ വാശിയോടെ പൊരുതിയ ഹെയ്ത്തിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു കീഴടക്കിയത്. 61-ാം മിനിറ്റില്‍ പൗലോ ഗ്വരെരോയാണ് പെറുവിന്റെ ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ കളഞ്ഞുകളിച്ചശേഷമാണ് പെറു ഒരൊറ്റ ഗോള്‍ കൊണ്ട് രക്ഷപ്പെട്ടത്. എങ്കിലും ഹെയ്തിക്ക് അഭിമാനിക്കാം.
ഒപ്പത്തിനൊപ്പം പൊരുതിയശേഷമാണ് ആദ്യമായി കോപ്പ അമേരിക്ക കളിക്കാനെത്തിയ ഹെയ്തി പെറുവിനോട് പൊരുതിതോറ്റത് എന്നതില്‍.
പന്തടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ പെറുവായിരുന്നു മുന്നിട്ടുനിന്നത്. കളിയിലുടനീളം പെറുപായിച്ചത് 10 ഷോട്ടുകള്‍. അതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. അതേസമയം ഹെയ്ത്തിക്ക് ഒരിക്കല്‍ മാത്രമാണ് പെറു ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. ആദ്യപകുതിയില്‍ പെറുവിനായിരുന്നു മേല്‍ക്കൈ.
തുടര്‍ച്ചയായ മുന്നേറ്റങ്ങളോടെ എതിര്‍ഗോള്‍ മുഖത്തേക്ക് പെറു മുന്നേറ്റനിര പന്തെത്തിച്ചെങ്കിലും ഉജ്ജ്വല പ്രതിരോധം തീര്‍ത്ത് അവയെല്ലാം ഹെയ്തി നിഷ്പ്രഭമാക്കി. ഇടയ്ക്ക് ചില പ്രത്യാക്രമണത്തിലൂടെ പെറുവിയന്‍ പ്രതിരോധത്തെയും ഹെയ്തി പരീക്ഷിച്ചു.
തോറ്റെങ്കിലും ഹെയ്തിക്ക് അഭിമാനിക്കാം. കോപ്പ അമേരിക്കയില്‍ ആദ്യമായി ബൂട്ട് കെട്ടിയ ഹെയ്തി പെറുവിനെ വിറപ്പിച്ചതിന് ശേഷമാണ് കീഴടങ്ങിയത്. ഒരിക്കല്‍ മാത്രമാണ് ഹെയ്തി പ്രതിരോധത്തിന് പിഴച്ചത്. 61-ാം മിനിറ്റില്‍.
61 മിനിറ്റ് വരെ ഗോള്‍ വീഴാതെ കാത്ത ഹെയ്തി പ്രതിരോധത്തിന് പിഴച്ചത് ഒരിക്കല്‍ മാത്രം. ഫ്ളോറസിന്റെ ക്രോസില്‍ ഗ്വരേരോയാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ രണ്ട് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും ടോപ് സ്കോററായിരുന്നു ഗ്വരേരോ. 27 ഗോളുകളുാമയി പെറുവിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും ക്യാപ്റ്റന്‍ കൂടിയായ പൗലോ ഗ്വരേരോക്ക് സ്വന്തം.
തിയോഫിലാസ് ക്യുബിലാസിന്റെ പേരിലുണ്ടായിരുന്ന 26 ഗോളുകളെന്ന റെക്കോര്‍ഡാണ് ഗ്വരേരോ സ്വന്തം പേരിലാക്കിയത്. ലീഡ് വഴങ്ങിയതോടെ ഹെയ്തി താരങ്ങള്‍ സമനിലക്കായി കൈമെയ് മറന്ന് കളിച്ചു. അവസാന മിനിറ്റില്‍ ഹെയ്തിക്ക് സമനില നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ലൂയിസിന്റെ ക്രോസിന് ബെല്‍ഫോര്‍ട്ട് കൃത്യമായി ഓടിയെത്തി ഹെഡ്ഡ് ചെയ്തെങ്കിലും പോസ്റ്റിന് ഏറെ അകലെക്കൂടി പന്ത് പറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: