ഒരു നിര്‍ദ്ധനകുടുംബിനി തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. സഹായിക്കുവാന്‍ കൂടെ ആരുമില്ല. ഭര്‍ത്താവിന് കടുത്ത അസുഖം ബാധിച്ച് രണ്ടു ദിവസം ആശുപത്രിയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. ആശുപത്രിയിലെ ബില്ലടയാക്കാന്‍ കഷ്ടിച്ചുതികയും. അത്രമാത്രം.
സംസ്‌കാരത്തിന് കൊണ്ടുപോകുവാന്‍ തന്റെ കൈവശം ഒന്നുംതന്നെയില്ല. ആ പ്രതിസന്ധിയിലും ധൈര്യം വിടാതെ അവര്‍തുറന്നു പറഞ്ഞു. ഇവിടെ എവിടെയെങ്കിലും അടക്കംചെയ്താല്‍മതി. ആറടി മണ്ണില്‍ എല്ലാം തീര്‍ന്നു.
ജീവിച്ചിരുന്നപ്പോള്‍ അത്യധികംസ്‌നേഹിച്ച സുഹൃത്തുക്കളോ ,ഭാര്യയോ, മക്കളോ ആരും കൂടെ ചെന്നില്ല. ഇതാണ് ജീവിതം.
തിരക്കു പിടിച്ച ജീവിതത്തില്‍ ഒരുനിമിഷം പോലും മനസ്സിന് ഏകാഗ്രത കൊടുക്കാതെ ബന്ധുക്കളെ കുറിച്ചും കുടുംബത്തിനെ കുറിച്ചും, സ്വത്തിനെകുറിച്ചും ഊണും ഉറക്കവുംകളഞ്ഞ് ചിന്തിച്ചിരുന്നു. ഇതെല്ലാം നേടാനായി സദാനേരവും പ്രവര്‍ത്തിച്ച് ഒടുവില്‍ ശ്വാസം നിലച്ചപ്പോള്‍ ഏകനായിത്തീര്‍ന്നു. ഒന്നുംശാശ്വതമല്ല എന്നസത്യം നാം ഒരിക്കലും മനസ്സിലാക്കുന്നില്ല.
















