ചങ്ങനാശേരി: വാഴപ്പള്ളി അപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രത്തില്‍നിന്നും ഒരവര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട കാണിയ്‌ക്കവഞ്ചി കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച ഭാഗത്തുനിന്നും കണ്ടെത്തി. യന്ത്രസഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ ഭൂമി വൃത്തിയാക്കു സമയത്താണ് ഇരുമ്പു നിര്‍മ്മിതായ വലിയ കാണിക്കവഞ്ചി കണ്ടെത്തിയത്. പെട്ടി മോഷ്ടാവിന് തുറക്കാന്‍ സാധിക്കാതെ വന്നതിനാല്‍ നാണയങ്ങളും സ്വര്‍ണ്ണതാലിയും തിരികെ ലഭിച്ചു. ആയിരക്കണക്കിന് രൂപ ഉപയോഗശൂന്യമായി. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തിയിരുന്നു.
















