വൈക്കം: വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് വീടുകളില്‍ നിന്ന് ആഭരണം തട്ടുന്ന കേസില്‍ റിമാന്‍ഡുചെയ്ത ദമ്പതികളെ ചോദ്യം ചെയ്യുന്നതിന് പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. കൊല്ലം കൊട്ടരക്കര സ്വദേശിനി അഞ്ജലിദേവി (30), ഭര്‍ത്താവ് ആലപ്പുഴ അബലപ്പുഴ സ്വദേശി കൃഷ്ണപ്രസാദ് (35) എന്നിവരെയാണ് വൈക്കത്തു നിന്നും പോലീസ് കഴിഞ്ഞ ആഴ്ചഅറസ്റ്റുചെയതത്. വൈക്കം പുളിഞ്ചുവട്ടിലുള്ള വീട്ടില്‍ നിന്ന് ഒരുലക്ഷം വിലയുള്ള മോതിരം മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റുചെയ്തത്.
വൈക്കത്തുള്ള മറ്റൊരു വീട്ടില്‍ നിന്ന് 5 ഗ്രാമിന്റെ കമ്മല്‍ ഇവര്‍ മോഷ്ടിച്ചതായും പരാതിയുണ്ട്. ദമ്പതികള്‍ മുന്ന് വയസുള്ള മകനുമൊത്താണ് വൈക്കത്ത് താമസിച്ചിരുന്നത്്. വൈക്കത്തെ മുന്ന് വീടുകളില്‍ നിന്ന് ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ട്. വീട്ടുകാരുമായി അടുപ്പത്തിലാകുന്ന ഇവര്‍ ബാത്തുറൂമില്‍ പോകണമെന്ന് പറഞ്ഞ് വീടിനുള്ളില്‍കയറി ആഭരണങ്ങളും, പണവും കവരുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കരയില്‍ നിന്നുള്ള ഒരു വീട്ടില്‍ നിന്ന് ആറര പവന്റെ സ്വര്‍ണ്ണവും, അമ്പലപുഴയിലെ ഒരു വീട്ടില്‍ നിന്ന് ഒന്‍പതര പവന്റെ സ്വര്‍ണ്ണവും ഇവര്‍ കവര്‍ന്നിട്ടുണ്ടെന്ന് എസ്.ഐ എസ്. സാഹില്‍ പറഞ്ഞു.
സമാനമായ രീതിയില്‍ ഇവര്‍ മറ്റ് ജില്ലകളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞദിവസം പോലീസ് വീണ്ടും ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തിരികെ കോടതിയില്‍ എത്തിച്ച ഇവര്‍ സമീപത്ത് നിന്നവരെ അക്രമിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. ചാനല്‍ പ്രവര്‍ത്തകന്‍ സതീഷ്‌കമാറിനെ കോടതിക്ക് സമീപത്ത് വെച്ച് ഇവര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇവര്‍ അക്രമണം നടത്തിയതിനെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.
















